Top

റമദാൻ; തീർത്ഥാടകർക്കായി ദിവസവും തയ്യാറാക്കുന്നത് രണ്ടുലക്ഷം സംസം ബോട്ടിലുകൾ

ഹറം കാര്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റമദാന്‍ മാസത്തിൽ ബോട്ടിലുകളുടെ എണ്ണം വർധിപ്പിച്ചത്.

5 April 2022 10:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാൻ; തീർത്ഥാടകർക്കായി ദിവസവും തയ്യാറാക്കുന്നത് രണ്ടുലക്ഷം സംസം ബോട്ടിലുകൾ
X

റിയാദ്: റമാദാനിൽ മക്കയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ ദിവസവും രണ്ടു ലക്ഷം സംസം ബോട്ടിലുകൾ തയ്യാറാക്കുന്നതായി സൗദി. കിംങ് അബ്ദുല്‍ അസീസ് പ്രൊജകറ്റിന്റെ അടിസ്ഥാനത്തിലാണ് സംസം വിതരണത്തിനുളള സൗകര്യങ്ങൾ ഒരുക്കുന്നത്. ഹറം കാര്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റമദാന്‍ മാസത്തിൽ ബോട്ടിലുകളുടെ എണ്ണം വർധിപ്പിച്ചത്.

പുണ്യ മാസത്തില്‍ ആവശ്യക്കാര്‍ വർധിക്കുന്നതിനാലാണ് സംസം ബോട്ടിലുകളുടെ എണ്ണം വർധിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംസം വെളളത്തിന്റെ ശുദ്ധിയും വൃത്തിയും ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ നൂറ് റാന്റം മൈക്രോബയോളജിക്കല്‍ പരിശോധനകൾ നടത്തുന്നുണ്ട്. പരിശോധന ഫലം സംസവുമായി ബന്ധപ്പെട്ട ഭരണ വിഭാഗത്തിനു കൈമാറും. എല്ലാ ദിവസവും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പരിശോധനാ സാമ്പിളുകള്‍ എടുക്കുന്നുണ്ട്.

STORY HIGHLIGHTS: Saudi says it prepare two lakh zamzam bottles for pilgrims

Next Story