സൗദിയിൽ 642 പുതിയ കൊവിഡ് കേസുകൾ; രോഗമുക്തിയിൽ നേരിയ വർധനവ്
കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 145 ആയി
13 May 2022 12:41 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ ഉയരുന്നു. ബുധനാഴ്ച പുതുതായി 642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷം ഫെബ്രുവരി 28 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അതേസമയം കൊവിഡ് രോഗമുക്തി നിരക്കിൽ നേരിയ വർധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 145 പേർ കൊവിഡ് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 757,191ഉം രോഗമുക്തരുടെ എണ്ണം 742,927 ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങളും അധികൃതർ സ്ഥിരീകരിച്ചു. ആകെ മരണങ്ങളുടെ എണ്ണം 9,108 ആയി.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 189, റിയാദ് 127, മക്ക 72, മദീന 56, ദമാമ് 31, എന്നിങ്ങനെയാണ്. മറ്റ് പല നഗരങ്ങളിലും 20-ൽ താഴെ പുതിയ കേസുകൾ രേഖപ്പെടുത്തി. നിലവിലെ കേസുകളിൽ 60 പേരുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
Story highlights: Saudi Arabia reports 642 new covid cases