Top

സൗദി അറേബ്യയിൽ 431 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

ഏകദേശം 65 മില്ല്യൺ കൊവിഡ് വാക്സിനേഷനാണ് രാജ്യത്തിൻ്റെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം നൽകിയത്

16 May 2022 12:09 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി അറേബ്യയിൽ 431 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം
X

ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 759,226 ആയി ഉയർന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് മരണം റിപ്പോർട്ട് ചെയ്യ്തു. ആകെ മരണം 9,116 ആയി ഉയർന്നു.

ജിദ്ദ 125, റിയാദ് 92, മക്ക 63, മദീന 52, ദമാം 26 എന്നിങ്ങനെയാണ് പുതിയ കണക്കുകൾ. മറ്റ് പല നഗരങ്ങളിലും 20 ൽ താഴെ പുതിയ കേസുകൾ രേഖപ്പെടുത്തി. പുതിയ കേസുകളിൽ 61 പേരുടെ നില ഗുരുതരമാണെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 349 പേര്‍ രോഗമുക്തി നേടി. ആകെ 743,921 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. എന്നാൽ 6,189 കേസുകൾ ഇപ്പോഴും രോ​ഗമുക്തി നേടിയിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,586 പിസിആർ പരിശോധന നടത്തി. പരിശോധനയുടെ ആകെ എണ്ണം 42 ദശലക്ഷത്തിലധികം കടന്നു. ഏകദേശം 65 മില്ല്യൺ കൊവിഡ് വാക്സിനേഷനാണ് രാജ്യത്തിൻ്റെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പെയ്‌ൻ ആരംഭിച്ചതിന് ശേഷം നൽകിയത്. ഇതോടെ ഏകദേശം 25 ദശലക്ഷം ആളുകൾ പൂർണ്ണമായും വാക്‌സിനേഷൻ സ്വീകരിച്ചു.

STORY HIGHLIGHTS: Saudi Arabia Reports 431 New COVID-19 Cases, 2 Deaths

Next Story