Top

ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി; സൗദി പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യക്കാരും

സാമ്പത്തികസഹായം നല്‍കിയ പത്തോളം വിദേശികളുടെ പേര് വിവരങ്ങളാണ് സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

1 April 2022 5:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി; സൗദി പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യക്കാരും
X

റിയാദ്: യമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പേരുകള്‍ സൗദി പുറത്തുവിട്ടു. സഹായം നല്‍കിയവരില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍. രാജ്യത്തിനെതിരെ നിരന്തരം ആക്രമണം നടത്തുന്ന ഹൂതികള്‍ക്ക് സൗദിയില്‍ നിന്നുകൊണ്ട് സാമ്പത്തിക സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഇന്ത്യക്കാരായ രണ്ട് പേരാണ് സഹായം നല്‍കിയത്. സാമ്പത്തികസഹായം നല്‍കിയ പത്തോളം വിദേശികളുടെ പേര് വിവരങ്ങളാണ് സൗദി സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ, യമന്‍, ഗ്രീസ്, ബ്രിട്ടന്‍, സിറിയ സ്വദേശികളാണ് ഹൂതി വിമതര്‍ക്ക് സഹായം നല്‍കിയവര്‍. ചിരജ്ഞീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നിവരാണ് സഹായം നല്‍കിയ ഇന്ത്യന്‍ സ്വദേശികള്‍.

ഇറാന്‍ അനുകൂല ഹൂതി വിമതരെ സഹായിച്ച കമ്പനികളുടെ പേരുവിവരങ്ങളും സൗദി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്. പതിനഞ്ച് കമ്പനികളുടെ പേര് വിവരങ്ങളാണ് പുറത്ത് വിട്ടത്.

STORY HIGHLIGHTS: Saudi Arabia released the details of Indians providing financial assistance to Houthi rebels in Yemen

Next Story