സൈബര്‍ സുരക്ഷ; ലോകരാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ രണ്ടാമത്
സൈബര്‍ സുരക്ഷയില്‍ സൗദി എടുത്ത മുന്‍കരുതലാണ് ഈ വിജയത്തിന് കാരണമെന്നാണ് നാഷണല്‍ സൈബര്‍ സുരക്ഷ അതോറിറ്റി പറഞ്ഞു.
16 Jun 2022 11:55 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: സൈബര്‍ സുരക്ഷ സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാമതായി സൗദി അറേബ്യ. വേള്‍ഡ് കോംപറ്റിറ്റീവ്നസ് ഇയര്‍ബുക്ക് 2022 ലാണ് രാജ്യം ഇടംപിടിച്ചത്. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്.
സൈബര്‍ സുരക്ഷയില്‍ സൗദി എടുത്ത മുന്‍കരുതലാണ് ഈ വിജയത്തിന് കാരണമെന്നാണ് നാഷണല്‍ സൈബര്‍ സുരക്ഷ അതോറിറ്റി പറഞ്ഞു. പൊതുമേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാനും അതോറിറ്റി ശ്രമിക്കുന്നുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുമായി അധികൃതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
story highlights: Saudi Arabia ranks second in cyber security in the world
Next Story