Top

ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി ഒന്നാമത്

കഴിഞ്ഞ വര്‍ഷം സൗദിയുടെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യണ്‍ റിയാലാണ് (320 മില്യണ്‍ ഡോളര്‍).

28 May 2022 6:15 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി ഒന്നാമത്
X

റിയാദ്: ഈന്തപ്പഴം കയറ്റുമതിയില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് 2021 ലാണ് സൗദി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം സൗദിയുടെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യണ്‍ റിയാലാണ് (320 മില്യണ്‍ ഡോളര്‍). 113 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 12.5 ശതമാനം കയറ്റുമതിയുടെ വാര്‍ഷിക വളര്‍ച്ച നിരക്കാണ് രാജ്യം കൈവരിച്ചത്.

എണ്ണ ഇതര കയറ്റുമതി വര്‍ധിപ്പിക്കുന്നതിലും ഈന്തപ്പന നടുന്നതിലും ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഈ വിജയം. ഇതിലൂടെ തൊഴില്‍ സംവിധാനം വികസിപ്പിക്കുന്നുണ്ട്. ഉല്‍പ്പാദകരുടെയും കയറ്റുമതിക്കാരുടെയും പങ്കും സൗദിയുടെ വിജയത്തിന് പിന്നിലുണ്ട്. വിഷന്‍ 2030 ഈന്തപ്പന, ഈന്തപ്പഴ മേഖലയുടെ വികസനത്തിനും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ മേഖല വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ അതിന്റെ സംഭാവന വര്‍ധിപ്പിക്കുന്നതിനുമുള്ള പരിപാടികള്‍ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും നേരത്തെ തന്നെ കാര്‍ഷിക, വിതരണ, കയറ്റുമതി മേഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സൗദി അറേബ്യയിലെ ഈന്തപ്പനകളുടെയും ഈന്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 7.5 ബില്യണ്‍ റിയാലാണ്. കാര്‍ഷിക മൊത്ത ഉല്‍പന്നത്തിന്റെ 12 ശതമാനവും എണ്ണ ഇതര മൊത്ത ഉല്‍പന്നത്തിന്റെ 0.4 ശതമാനവുമാണ് ഈത്തപ്പഴ കയറ്റുമതിയിലൂടെ ലഭിക്കുന്നത്. സൗദിയുടെ ഈ നേട്ടത്തില്‍ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അഭിനന്ദനമറിയിച്ചു.

Story Highlights : Saudi Arabia ranks first globally in date exports


Next Story