Top

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കുന്ന പദ്ധതിയുമായി സൗദി

ജിസിസി രാജ്യങ്ങളിൽ ആദ്യമായാണ് പദ്ധതി ഒരുക്കുന്നത്

1 March 2022 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡിക്ഷന്‍ കുറയ്ക്കുന്ന പദ്ധതിയുമായി സൗദി
X

നൂറ് ദിവസത്തിനുള്ളില്‍ പോണ്‍ അഡികഷന്‍ കുറയ്ക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് സൗദി ആറേബ്യ. ജിസിസി രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ഒരുക്കുന്നത്. പോണോഗ്രഫിയോടുള്ള ആസക്തിയില്‍ നിന്ന് മുക്തി നേടാനായി പ്രത്യേക സോക്കോളജിക്കല്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക വെബ്‌സൈറ്റാണ് സൗദി ഒരുക്കിയിട്ടുള്ളത്. പോണ്‍ ആസക്തി കുറയ്ക്കാനായി പത്ത് സെറ്റപ്പ് പ്രോഗ്രാമും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുള്ളതായി ഇഫാ സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് പ്രോഗ്രാം മേധാവിയായ സഊദ് അല്‍ ഹസ്സാനി അറിയിച്ചു.

പോണോഗ്രഫിയുടെ ദോഷവശങ്ങള്‍, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തത്, ഇതില്‍ നിന്ന് മുക്തി നേടാനുള്ള വഴികള്‍ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ സമ്മനങ്ങള്‍, പിന്തുണയ്ക്കും സഹായത്തിനുമായി ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിങ്ങുകള്‍, പോണ്‍ അഡിക്ഷനില്‍ നിന്ന് പുറത്തുവന്നവരുടെ വിജയകഥകള്‍ എന്നിവയും വെബ്‌സൈറ്റലുണ്ട്. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്യുല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ രീതി. നൂറ് ദിവസമാണ് ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.

മാനുഷിക മൂല്യങ്ങളും മാനസികരോഗത്തെയും ഉത്പ്പാദനക്ഷമതയും ബാധിക്കുന്ന പ്രശ്‌നമാണ് പോണോഗ്രഫിയെന്നും ഇത് പീഡനത്തിലേക്കും ആക്രമണങ്ങളിലേക്കും മനുഷ്യരെ നയിച്ചേക്കാമെന്നും ഇഫ മേധാവി സഊദ് അല്‍ ഹസ്സനി പറഞ്ഞു.

STORY HIGHLIGHTS: Saudi Arabia plans to reduce porn addiction in 100 days

Next Story