Top

30 മേഖലകള്‍ കൂടി സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി

സൗദി മാനവ വിഭവശേഷി മന്ത്രി അഹ്മദ് അല്‍ റാജിഹിയാണ് ഇക്കാര്യം അറിയിച്ചത്

16 Feb 2022 8:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

30 മേഖലകള്‍ കൂടി സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി
X

ഈ വര്‍ഷം പുതുതായി മുപ്പത് മേഖലകൾ കൂടി സ്വദേശിവത്കരണതിനുള്ള നടപടികളുമായി സൗദി അറേബ്യ. സൗദി മാനവ വിഭവശേഷി മന്ത്രി അഹ്മദ് അല്‍ റാജിഹിയാണ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂരിഭാഗം തൊഴില്‍ മേഖലികളിലും ജോലികളിലും സ്വദേശിവത്കരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്വദേശികളായ 17,000 എന്‍ജിനിയര്‍മാര്‍ക്കും 16,000 അക്കൗണ്ടന്റുമാര്‍ക്കും 3,000 ദന്തഡോക്ടര്‍മാര്‍ക്കും 6,000 ഫാര്‍മിസ്റ്റുകള്‍ക്കും കഴിഞ്ഞ വര്‍ഷം നടത്തിയ സ്വദേശിവത്കരണതിലൂടെ തൊഴില്‍ നേടാന്‍ സാധിച്ചെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 32 സ്വദേശിവത്കരണ തീരുമാനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

തൊഴില്‍ വിപണിയിലെ സ്വദേശികളുടെ എണ്ണം പത്തൊമ്പത് ലക്ഷം കവിഞ്ഞെന്നും തൊഴില്‍ വിപണിയിലെ കാര്യക്ഷമതയുടെ കാര്യത്തില്‍ രാജ്യം ലോകത്തെ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിലെത്താന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

2021ല്‍ മാത്രം നാല് ലക്ഷം യുവാക്കളാണ് തൊഴില്‍ മേഖലയില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ആദ്യമായാണ് ഇത്രയും പേര്‍ ഒരു വര്‍ഷത്തിനിടെ തൊഴില്‍ വിപണിയിലെത്തുന്നത്.

STORY HIGHLIGHTS: Saudi Arabia plans to nationalize 30 more sectors

Next Story