Top

'പള്ളികളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് വേണ്ട'; നിരോധനവുമായി സൗദി

19 Feb 2022 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പള്ളികളിലും, സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് വേണ്ട; നിരോധനവുമായി സൗദി
X

മുസ്ലീം പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്ട്‌സ് ധരിച്ച് പ്രവേശിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയത്. നിയമ ലംഘനത്തിന് കനത്ത പിഴയാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. പുതിയ തീരുമാനത്തോടെ സൗദിയിലെ പൊതു മര്യാദ ലംഘനങ്ങളുടെ പട്ടിക 20 ആയി.

മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും ഷോട്‌സ് നിരോധനം നടപ്പാക്കുമ്പോഴും ഇവയ്ക്ക് പുറത്ത് പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നത് കുറ്റകരമല്ല.

ആഭ്യന്തര മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അനുമതിയോടെ 2019 നവംബറിലാണ് പൊതു മര്യാദ ലംഘങ്ങനള്‍ക്കെതിരെ സിവില്‍ നടപടി ക്രമം നടപ്പിലാക്കിയത്. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തിലുള്ള സംഗീതം, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യം നീക്കം ചെയ്യാതിരിക്കുക, അപമര്യാദയായി വസ്ത്രം ധരിക്കുക, അസഭ്യം പറയുക എന്നിവയാണ് നിയമ ലംഘനങ്ങള്‍. ഇവര്‍ക്ക് 6000 റിയാല്‍ വരെ പിഴ ചുമത്താം.

Next Story