ഇന്ധന വില പുതുക്കി സൗദി അറേബ്യ
91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് പുതിയ വില.
11 Oct 2021 3:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു. ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകൊയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. 91 ഇനം പെട്രോളിന് ലിറ്ററിന് 2.18 റിയാലും 95 ഇനം പെട്രോളിന് ലിറ്ററിന് 2.33 റിയാലുമാണ് പുതിയ വില. ഡീസൽ ലിറ്ററിന് 0.52 റിയാലും മണ്ണെണ്ണ ലിറ്ററിന് 0.70 റിയാലും ദ്രവീകൃത വാതകം ലിറ്ററിന് 0.75 റിയാലുമാണ് പുതുക്കിയ നിരക്ക്.
അതേസമയം, ഇന്ധന വിലയിലെ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിലെ അതേ വിലയാണ് ഈ മാസവും തുടരുന്നത്. എല്ലാ മാസവും 10-ാം തിയതിയാണ് ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. പ്രതിമാസമുണ്ടാകുന്ന വില വ്യത്യാസം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ സർക്കാരാണ് അധിക നിരക്ക് വഹിക്കുന്നത്.
Next Story