Top

സൗദിയിലുള്ളവര്‍ക്ക് ഹജ്ജ് അപേക്ഷകള്‍ നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍

അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രം നല്‍കുക

6 May 2022 7:00 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിലുള്ളവര്‍ക്ക് ഹജ്ജ് അപേക്ഷകള്‍ നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍
X

റിയാദ്: രാജ്യത്തിനകത്ത് നിന്നും ഹജ്ജ് കര്‍മ്മങ്ങള്‍ക്കായുള്ള അപേക്ഷ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് വെള്ളിയാഴ്ച അറിയിപ്പ് പുറപ്പെടുവിച്ചത്. മന്ത്രാലയം നല്‍കുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അപേക്ഷകള്‍ നല്‍കാനായി മന്ത്രാലയം പുറത്തിറക്കിയ ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി.

അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും മാത്രം നല്‍കാനും വ്യാജ വെബ്‌സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും പിന്‍തിരിയാനും മന്ത്രാലയം പറഞ്ഞു. സൗദിയില്‍ നിന്നും വിദേശത്തു നിന്നും 65 വയസ്സിന് താഴെയുള്ള പത്തു ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കുന്നത്. വിസിറ്റ് വിസ എടുത്ത് വിദേശത്ത് എത്തിയവര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ അനുവദനീയമല്ലായെന്ന് മുന്‍പ് തന്നെ അറിയിച്ചിരുന്നു.

വിദേശരാജ്യങ്ങളില്‍ നിന്ന് എട്ടര ലക്ഷം പേര്‍ക്കും സൗദിക്ക് അകത്തെ സ്വദേശികളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഒന്നരലക്ഷം പേര്‍ക്കുമാണ് ഹജ്ജിന് അനുമതി നല്‍കിയതെന്നും മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS : SAUDIS HAJJ APPLICATION PROCEDURE WILL BE ANNOUNCED SOON

Next Story