Top

സൗദി നടി അരീജ് അബ്ദുള്ള മരിച്ച നിലയില്‍

28 Dec 2021 8:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി നടി അരീജ് അബ്ദുള്ള മരിച്ച നിലയില്‍
X

സൗദി അറേബ്യയിലെ യുവനടി അരീജ് അബ്ദുള്ള (24) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയ്‌റോയിലെ ഫ്‌ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. കിടക്കയില്‍ കിടക്കുന്ന നടിയെ ഇവര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നടി മരിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ജോലിക്കാരി അധികൃതരെ വിളിച്ച് വിവരമറിയിച്ചു.

രക്തംകട്ട പിടിച്ചുണ്ടായ ശ്വാസതടസ്സമാണ് (പള്‍മനറി എംബോളിസം) മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. കുറച്ചു നാളുകളായി നടിയുടെ ആരോഗ്യ നില മോശമായിരുന്നു. ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിട്ടുണ്ട്. മരണതാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഉത്തരവിട്ടിട്ടുണ്ട്.

യുവനടിയായ അരീജ് അബ്ദുള്ള സൗദിയിലെ അറിയപ്പെടുന്ന സെലിബ്രറ്റികളിലൊരാളാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ അരീജയെ ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്നുണ്ട്. അന്തരിച്ച കലാകാരന്‍ അബ്ദുള്ള മുഹമ്മദിന്റെ മകളാണ് അരീജ.

Next Story