Top

സൽമാൻ രാജാവിന്റെ ആരോഗ്യ നില തൃപ്തികരം

മറ്റു ആരോഗ്യ പ്രശ്‌നങ്ങലൊന്നും ഇല്ലയെന്നും കുറച്ചു സംയം കൂടെ ആശുപത്രിയിൽ കഴിയാനുമാണ് ഡോക്ടർമാരൂടെ നിർദേശം

10 May 2022 9:15 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൽമാൻ രാജാവിന്റെ ആരോഗ്യ നില തൃപ്തികരം
X

ജിദ്ദ: സൽമാൻ രാജാവിന്റെ ആരോഗ്യ നില തൃപ്തികരം. നിലവിൽ ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കൊളോനോസ്‌കോപ്പി പരിശോന ഫലം തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം കുറച്ചു സമയം കൂടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാരൂടെ നിർദേശിച്ചിട്ടുണ്ട്.

ജിദ്ദ കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ശനിയാഴ്ചയാണ് സൽമാൻ രാജാവിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയും വൈദ്യപരിശോധനയും വിജയമാണെന്നറിഞ്ഞതോടെ യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ഉപഭരണാധികാരികളും പാകിസ്ഥാൻ പ്രധാനമന്ത്രിയും ആശംസകൾ അറിയിച്ചിട്ടുണ്ട്.

STORY HIGHLIGHTS: SALAMAN KING HEALTH CONDITION UPDATE

Next Story