Top

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമില്ല

സൗദിയില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും, തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസുളളവര്‍ക്കും മാത്രമെ പൊതുഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ.

26 Nov 2021 5:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസികള്‍ക്ക് ആശ്വാസം; സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമില്ല
X

ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് വാക്‌സീന്‍ നിര്‍ബന്ധമില്ല. അതേസമയം നാട്ടില്‍ നിന്ന് രണ്ടു ഡോസ് വാകസീന്‍ എടുത്തവര്‍ക്കും ഒറ്റ ഡോസ് പോലും എടുക്കാത്തവര്‍ക്കും സൗദിയില്‍ എത്തിയാല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരിക്കും.

നിലവില്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും നേരത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കിയിരുന്നവര്‍ക്കും മാത്രമാണ് ക്വാറന്റീന്‍ നിബന്ധനയില്‍ ഇളവ് ലഭിക്കുക. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളവര്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ ക്വാറന്റീനു വേണ്ടി അംഗീകരിച്ചിട്ടുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലോ അഞ്ചാം ദിവസമോ കൊവിഡ് പിസിആര്‍ പരിശോധന നടത്തുകയും വേണം.

അതേസമയം സൗദിയില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും, തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസുളളവര്‍ക്കും മാത്രമെ പൊതുഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ. അതുകൊണ്ട് കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് തവക്കല്‍ന ആപ്പില്‍ സ്റ്റാറ്റസ് കൃത്യമായി പുതുക്കേണ്ടതുണ്ട്.

എന്നാല്‍ കൊവാക്‌സിന് സൗദി അറേബ്യയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ ആ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തവക്കല്‍ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.


Next Story

Popular Stories