Top

വിമാന യാത്രക്കാരുടെ ബാ​ഗുകൾ മോഷ്ടിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കും; മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ

18 Jun 2022 10:17 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിമാന യാത്രക്കാരുടെ ബാ​ഗുകൾ മോഷ്ടിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കും; മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ
X

റിയാദ്: വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ വസ്തുക്കളോ മോഷ്ടിച്ചാൽ ശിക്ഷ ഉറപ്പെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും നിയമ ലംഘകർക്ക് നൽകേണ്ടി വരും. സൗദിയിലെ സിവിൽ ഏവിയേഷൻ നിയമം 154ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടിയെടുക്കുക.

കുറ്റകൃത്യത്തിനനുസരിച്ച് അനുശാസിക്കുന്ന ശിക്ഷയാണ് അനുഭവിക്കേണ്ടത്. പിഴയും തടവ് ശിക്ഷയും ഒരുമിച്ചും ഏതെങ്കിലും ഒന്നായോ പ്രതി അനുഭവിക്കേണ്ടി വരും. കളവ് സൗദി അറേബ്യൻ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കളവ് തെളിയിക്കപ്പെട്ടാൽ കൂടുതൽ നിയമനടപടികളും നേരിടേണ്ടി വരും. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ചാവും ശിക്ഷ.

Story Highlights: Punishment for stealing passengers' luggage; Saudi public prosecution warns

Next Story