ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ ഐഡി കാര്‍ഡുകളില്‍; രണ്ട് വിഭാഗങ്ങള്‍ക്ക് ഇളവ് നല്കി സൗദി
10 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും ചില രോഗങ്ങളുള്ളവര്‍ക്കും ശിരോവസ്ത്രം ധരിക്കേണ്ടെന്ന നിയമ ഭേദഗതിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്
11 Jun 2022 3:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഫോട്ടോ ഐഡി കാര്‍ഡുകളില്‍ ശിരോവസ്ത്രം നിർബന്ധ നിയമത്തിൽ ഇളവ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. 10 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും ചില രോഗങ്ങളുള്ളവര്‍ക്കും ശിരോവസ്ത്രം ധരിക്കേണ്ടെന്ന നിയമ ഭേദഗതിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.
സിവില്‍ സ്റ്റാറ്റസ് സിസ്റ്റത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 17 ലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സ്ത്രീകളുടെ മുടിയും കഴുത്തും മറയ്ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വാചകം ഇല്ലാതാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
രണ്ട് ഖണ്ഡികകളുള്ള നിയമത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. 'നടപടിക്രമത്തിന് ആവശ്യമായ വ്യക്തിഗത ഫോട്ടോ ആധുനികവും നിറമുള്ളതും വെളുത്ത പശ്ചാത്തലമുള്ളതും മുഖം മുന്നിലേക്ക് വരുന്നതും കണ്ണടകളില്ലാത്തതും വ്യക്തവും എല്ലാ മുഖ സവിശേഷതകളും കാണിക്കുന്നതും സിവിലിയന്‍ വസ്ത്രം ധരിച്ചതും ആയിരിക്കണം.' എന്ന ഖണ്ഡികയ്ക്ക് താഴെ '6 ഃ 4, യൂണിഫോമിലോ ഒരു പ്രത്യേക കൂട്ടം പൗരന്മാരുടെ വസ്ത്രത്തിലോ ഫോട്ടോ എടുക്കരുത്. സ്ത്രീകളുടെ ഫോട്ടോകള്‍ യാതൊരു അലങ്കാരവും ഇല്ലാത്തതായിരിക്കണം, കൂടാതെ സ്ത്രീകള്‍ അവളുടെ മുടിയും കഴുത്തും മറയ്ക്കണം.' എന്ന ഖണ്ഡികയായിരുന്നു.
'ചില പ്രായക്കാര്‍, പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍, കൂടാതെ മറ്റ് കേസുകളിലും സ്വയമേവയുള്ള സംവിധാനങ്ങളില്‍ വ്യക്തിഗത ഫോട്ടോകള്‍ എടുക്കാനുതകുന്ന തരത്തില്‍ സിവില്‍ സ്റ്റാറ്റസിനായുള്ള നിയമങ്ങള്‍ മന്ത്രാലയത്തിന്റെ ഏജന്‍സി സജ്ജമാക്കും.' എന്നതാണ് പുതിയ പരിഷ്കാരം.
Story Highlights : On photo ID cards wearing a headscarf; Saudi Arabia gives concessions to two groups
- TAGS:
- Saudi Arbia
- Saudi women
- law