Top

ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ; സൗദിയിൽ പരസ്യങ്ങൾ നീക്കി യൂട്യൂബ്

രാജ്യത്തെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന തരത്തിലായിരുന്നു പരസ്യങ്ങൾ.

25 July 2022 8:18 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ; സൗദിയിൽ പരസ്യങ്ങൾ നീക്കി യൂട്യൂബ്
X

റിയാദ്: ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങളടങ്ങിയ പരസ്യങ്ങൾ നീക്കം ചെയ്ത് യൂട്യൂബ്. ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയിലെ അധികാരികൾ യൂട്യൂബിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

സൗദിയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (GCAM) കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷനും പരസ്യങ്ങൾ നീക്കം ചെയ്യാനും രാജ്യത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കാനും യൂട്യൂബിനോട് അഭ്യർത്ഥിച്ചിരുന്നു. സൗദി അറേബ്യയിലെ പൊതു അഭിരുചിക്ക് നിരക്കാത്ത യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നായിരുന്നു മുന്നറിയിപ്പ്.

രാജ്യത്തെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന തരത്തിലായിരുന്നു പരസ്യങ്ങൾ. ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും നിരക്കാത്തതും സഭ്യമല്ലാത്തതുമായിരുന്നു നീക്കം ചെയ്ത പരസ്യങ്ങളെന്ന് അധികൃതർ പറഞ്ഞു. ഇത്തരം കണ്ടന്റുകൾ സംപ്രേക്ഷണം ചെയ്യുന്നത് തുടർന്നാൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

STORY HIGHLIGHTS: Indecent scenes YouTube has removed ads in Saudi Arabia

Next Story