Top

കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കുടുംബങ്ങൾക്ക് പുതിയ വീട് കൈമാറി സൗദി

അടുത്ത വർഷാവസാനത്തോടെ 4,781 കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ കൈമാറുമകയാണ് ലക്ഷ്യമെന്നും സൗദി അധികൃതർ അറിയിച്ചു.

11 April 2022 10:40 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കുടുംബങ്ങൾക്ക് പുതിയ വീട് കൈമാറി സൗദി
X

റിയാദ്: വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കുടുംബങ്ങൾക്ക് പുതിയ വീട് കൈമാറി സൗദി. ജിദ്ദയിലെ നഗരവികസനത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് കീഴിലെ ചേരികളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്കാണ് പുതിയ വീട് കൈമാറിയത്. മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് പുതിയ വീടുകളുടെ താക്കോലുകളും പ്രമാണങ്ങളും കൈമാറി.

അടുത്ത വർഷാവസാനത്തോടെ 4,781 കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ കൈമാറുമകയാണ് ലക്ഷ്യമെന്നും സൗദി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീടുകൾ കൈമാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. മക്കാ പ്രവിശ്യയിൽ 2,166 പാർപ്പിടങ്ങൾ നിർമ്മിച്ച് നൽകും. നാഷണൽ ഹൗസിംഗ് കമ്പനിയുമായി സഹകരിച്ചാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

STORY HIGHLIGHTS: new homes handed over to 100 evicted families in Saudi

Next Story