ജിദ്ദയിലും റിയാദിലും പുതിയ വിമാനത്താവളങ്ങള്‍; ലക്ഷ്യമിടുന്നത് ടൂറിസം മേഖലയുടെ വളര്‍ച്ച
പുതിയ വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം പത്ത് കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
11 May 2022 5:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി അറേബ്യ: സൗദി അറേബ്യയിലെ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം പത്ത് കോടി യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. റിയാദില്‍ നടന്നുവരുന്ന ഏവിയേഷന്‍ ഫോറത്തിലാണ് ഗാക്കാ പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്. നിരവധി തൊഴിലവസരങ്ങളും ടൂറിസം മേഖലയുടെ വളര്‍ച്ചയും ഈ പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.
രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്ലിജ് പറഞ്ഞു.
Story highlights: New airports in Jeddah and Riyadh; The goal is the growth of the tourism sector