Top

പാലക്കാട് സ്വദേശി സൗദിയിൽ മരിച്ചു

16 July 2022 8:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പാലക്കാട് സ്വദേശി സൗദിയിൽ മരിച്ചു
X

റിയാദ്: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി സൗദിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹൻദാസ് (49) നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിൽ നിര്യാതനായത്.

കടുത്ത നെഞ്ചുവേദനയെ തുടർന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. മാധവൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്നതിന് പ്രതിഭാ സാംസ്‌കാരിക വേദി കൺവീനർ അനിൽ രാമചന്ദ്രൻ അടൂർ രംഗത്തുണ്ട്.

Next Story

Popular Stories