Top

കണ്ണൂർ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

7 May 2022 10:59 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കണ്ണൂർ സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു
X

റിയാദ്: കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി കറ്റാടത്തു മൊയ്‌തീൻ (45) ആണ് മരിച്ചത്. റൗദയിൽ വെച്ച് സൗദി സ്വദേശിയുടെ കാറുമായി മൊയ്‌തീന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. പിതാവ്: പരേതനായ അബ്ദുല്ല, മാതാവ്: കാറ്റടത്ത്‌ ആമിന ഉമ്മ, ഭാര്യ: ജുവൈരിയ, മക്കൾ: ശിബില,ശിയാസ്‌, ശംല, സംറാസ് എന്നിവരാണ്.

STORY HIGHLIGHTS: A Malayalee Expat died in accident in Riyadh

Next Story