Top

അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നവരില്‍ കൂടുതലും യെമനികള്‍

ഒരാഴ്ചയ്ക്കിടെ 12,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്

29 May 2022 1:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നവരില്‍ കൂടുതലും യെമനികള്‍
X

റിയാദ് : അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നവരില്‍ കൂടുതലും യെമനികളെന്ന് റിപ്പോര്‍ട്ട്. താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരുടെ റിപ്പോര്‍ട്ട് സൗദി അധികൃതര്‍ പുറത്തുവിട്ടു. ഒരാഴ്ചയ്ക്കിടെ 12000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 285 പേരില്‍ 67 ശതമാനം യെമനികളും 32 ശതമാനം എത്യോപ്യക്കാരും 1 ശതമാനം മറ്റ് രാജ്യക്കാരും ആണെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്.

മെയ് 19 മുതല്‍ 25 വരെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിന് 7626 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3237 പേരെയും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 1495 പേരെയും അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 117 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നല്‍കിയതിനും എട്ട് പേരെ കസ്റ്റഡിയിലെടുത്തു.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നല്‍കല്‍ എന്നിവ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്നതായി കണ്ടെത്തിയാല്‍, പരമാവധി 15 വര്‍ഷം വരെ തടവും ഒരു മില്യണ്‍ റിയാല്‍ വരെ (260,000 ഡോളര്‍) പിഴയും അല്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ ലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996- നമ്പറിലും റിപ്പോര്‍ട്ട് ചെയ്യാം.

Story Highlights: Most of those entering Saudi Arabia illegally are Yemenis

Next Story