Top

സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന; 24 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

രണ്ടു ദിവസത്തിനിടെ 1140 സ്ഥാപനങ്ങളിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങള്‍ പരിശോധന നടത്തിയത്.

21 Nov 2021 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന; 24 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
X

സൗദി അറേബ്യയില്‍ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. പരിശോധനയില്‍ റിയാദിലെ 24 സ്ഥാപനങ്ങള്‍ക്ക് നിയമലംഘനത്തിന് തൊഴില്‍ മന്ത്രാലയം നോട്ടീസ് നല്‍കി. തൊഴില്‍ നിയമങ്ങളും സൗദി വത്കരണവും ഉറപ്പുവരുത്താനായിരുന്നു പരിശോധന.

രണ്ടു ദിവസത്തിനിടെ 1140 സ്ഥാപനങ്ങളിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങള്‍ പരിശോധന നടത്തിയത്. സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 168 തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തല്‍. റിയാദിലേയും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേയും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരും.

ബിനാമി പേരില്‍ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിനാമി പേരില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മദീന വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച സംയുക്ത സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി.




Next Story