Top

മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി

ഹാനാക്കിയ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ജിജിമോൾ.

19 March 2022 8:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി
X

റിയാദ്: സൗദി അറേബ്യയിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്.

മദീനക്ക് സമീപമുളള ഹാനാക്കിയ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ജിജിമോൾ. ഭര്‍ത്താവ് ജിന്റോ ജോര്‍ജ്, മകന്‍ ജിനോ ജിന്റോ എന്നിവരാണ്.

STORY HIGHLIGHTS: A Kottayam Native Nurse Died in Saudi Arabia

Next Story