Top

സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടന്‍ റഫീഖ് (53) ആണ് മരിച്ചത്

3 March 2022 5:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍  മലയാളി ഹൃദയാഘാതം മൂലം മരിച്ചു
X

റിയാദ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ അല്‍-ഗാത്ത് പട്ടണത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടന്‍ റഫീഖ് (53) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അല്‍ഗാത്ത് മഖ്ബറയില്‍ ഖബറടക്കി. പിതാവ്: പരേതനായ മമ്മാലി, മാതാവ്: പരേതയായ പാത്തുമ്മകുട്ടി. ഭാര്യ: മൈമൂനത്ത്, മക്കള്‍: സഫ്‌ന, മുഹമ്മദ് സവാദ്, മുഹമ്മദ് ഷഫീഖ്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരും ഷെബീറലി വള്ളിക്കുന്ന്, ഇസ്മാഈല്‍ പടിക്കല്‍, അന്‍സാര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

നാദാപുരം സ്വദേശി സലാലയിൽ നിര്യാതനായി

കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ആറ് വർഷമായി സനായിയയിൽ ഗൾഫ് ടീ എന്ന സ്ഥാപനം നടത്തിവരികയാണ്. നേരത്തെ സൗദിയിലും ബഹ്റൈനിലും ജോലി ചെയ്തിരുന്നു. ഭാര്യ റഹീസ ചിരമ്പത്ത്. മക്കൾ റീം സുൽത്താന, സിയ മിർസ. നാല് സഹോദരിമാരുണ്ട്. ഉപ്പയും,ഉമ്മയും അടുത്തിടെ മരണപ്പെട്ടിരുന്നു.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.

Next Story