Top

മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം​ ഉറക്കത്തിൽ മരിച്ചു

കൊല്ലം പാലങ്ങാട്​ സ്വദേശി രാധാകൃഷ്​ണൻ (60) ആണ്​ മരിച്ചത്​.

12 March 2022 5:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം​ ഉറക്കത്തിൽ മരിച്ചു
X

ദമ്മാം: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം​ മരിച്ചു. കൊല്ലം, കടക്കൽ, പാലങ്ങാട്​ സ്വദേശി പൂരം വീട്ടിൽ രാധാകൃഷ്​ണൻ (60) ആണ്​ മരിച്ചത്​. അദാമയിൽ 25 വർഷത്തോളം ഹൗസ്​ ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ്​തിരുന്ന രാധാകൃഷ്​ണൻ 10 വർഷം​ മുമ്പ്​ എക്​സിറ്റിൽ നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി ഷിപ്പിങ്​​ കമ്പനിയിൽ ​ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

രാവിലെ എട്ട് മണിക്ക് ജോലിയിൽ പ്രവേശിക്കണ്ട രാധാകൃഷ്ണനെ സമയം ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന്​ അ​ന്വേഷിച്ചപ്പോഴാണ്​ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിൽ ​കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ്​ വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​. രാധികയാണ്​ ഭാര്യ. രമ്യ രാധാകൃഷ്​ണൻ, രാഹുൽ രാധാകൃഷ്​ണൻ എന്നിവർ മക്കളാണ്​.

STORY HIGHLIGHTS: Malayalee dies of heart attack in Dammam

Next Story