Top

റമദാന്‍ കാലത്ത് മക്കയില്‍ ഇതുവരെ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

'മക്കയിലെ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്'

22 April 2022 9:12 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റമദാന്‍ കാലത്ത് മക്കയില്‍ ഇതുവരെ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
X

റിയാദ്: മക്കയില്‍ ഈ റമദാന്‍ കാലത്ത് ഇതുവരെ പകര്‍ച്ചവ്യാധികളോ അസുഖങ്ങളോ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മറ്റെന്തെങ്കിലും രോഗാവസ്ഥകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ ആരോഗ്യം സമാശ്വസിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.

മക്കയിലെ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ആരോഗ്യ സഹായങ്ങളും ഇവ നല്‍കിവരുന്നുണ്ട്. പകര്‍ച്ചവ്യാധി നിരീക്ഷണവും പകരാന്‍ സാധ്യതയുള്ള രോഗങ്ങളടുള്ള പ്രതികരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നേരത്തെ തന്നെ ഈ വര്‍ഷത്തെ റമദാന്‍ ഉംറ തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റമദാന്റെ ആദ്യ 20 ദിവസത്തിനിടെ 7,200ലേറെ തീര്‍ത്ഥാടകരാണ് മക്കയില്‍ ആരോഗ്യസേവനം തേടിയത്. ഇതില്‍ 36 പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. 291 പേര്‍ക്ക് ഡയാലിസിസ് നടത്തി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ 18,000ത്തില്‍ ഏറെ സന്നദ്ധസേവകരെ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHTS: Makkah Grand Mosque free of disease outbreaks during Ramadan: Saudi health update

Next Story