Top

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; മദീനയില്‍ ആദ്യ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

സുല്‍ത്താന്‍ റോഡും ഖാലിദ് ബിന്‍ അല്‍വലീദ് റോഡും കൂടിച്ചേരുന്നിടത്താണ് പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍

17 April 2022 11:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; മദീനയില്‍ ആദ്യ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
X

ജിദ്ദ: മദീനയില്‍ ആദ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിച്ചു. മദീന മുന്‍സിപ്പാലിറ്റിയാണ് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. സുല്‍ത്താന്‍ റോഡും ഖാലിദ് ബിന്‍ അല്‍വലീദ് റോഡും കൂടിച്ചേരുന്നിടത്താണ് പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍. വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മുന്‍സിപ്പാലിറ്റി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്രാ നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ചാര്‍ജ്ജിംഗ് സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും സുരക്ഷിതമായ രീതിയിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ടെസ്ല വാള്‍ കണക്ടര്‍ ടൈപ് ചാര്‍ജ്ജിംഗ് പോയിന്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആറു മുതല്‍ 12 ആമ്പിയര്‍ വരെയാണ് വൈദ്യുതി ഔട്പുട്ട്. 220 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ എട്ട് മണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ്ജിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഇത് കൂടാതെ മറ്റ് ഏഴിടത്തുകൂടി ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ മുന്‍സിപ്പാലിറ്റി ലക്ഷ്യമിടുന്നുണ്ട്. മധ്യ മേഖലയില്‍ മൂന്നെണ്ണത്തിന് പുറമെ ഉഹുദ് അവന്യൂ, എയര്‍പോര്‍ട്ട് റോഡ്, അല്‍ അബ്ബാസ് ബിന്‍ ഉബാദാഹ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് റോഡ് എന്നിവിടങ്ങളിലും ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കും.

STORY HIGHLIGHTS: Madinah municipality installs first electric vehicle charging station

Next Story