Top

സൗദിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ബിസ്‌മോന് ലിവര്‍ സിറോസിസ് സ്ഥിരീകരിച്ചിരുന്നു.

13 Nov 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു
X

സൗദിയിലെ ജിസാനില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു. പെരുവ സ്വദേശി കണിയാന്‍പറമ്പില്‍ ബിസ്‌മോന്‍ ആണ് മരണപ്പെട്ടത്. ജിസാനിലെ ഹയാത്ത് ആശുപത്രിയില്‍ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ബിസ്‌മോന് ലിവര്‍ സിറോസിസ് സ്ഥിരീകരിച്ചിരുന്നു.

നാലു വര്‍ഷമായി അല്‍ റാഷിദ് കമ്പനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു ബിസ്‌മോന്‍. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സൗദിയില്‍ തന്നെ ചികിത്സ തേടുകയായിരുന്നു. ഭാര്യ ശാരിമോള്‍, മക്കള്‍ അനന്യ, അനുശ്രീ. പിതാവ് രാജപ്പന്‍ അമ്മ ഷൈല.

Next Story