Top

കൊല്ലം അഞ്ചല്‍ സ്വദേശി ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍

ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരന്‍ അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) ആണ് മരിച്ചത്.

10 May 2022 1:30 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊല്ലം അഞ്ചല്‍ സ്വദേശി ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍
X

ജുബൈല്‍: കൊല്ലം അഞ്ചല്‍ സ്വദേശിയെ ജുബൈലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരന്‍ അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) ആണ് മരിച്ചത്.

രണ്ട് വര്‍ഷം മുമ്പാണ് സുധീഷ് സൗദിയിലെത്തിയത്. സുധീഷിന്റെ പിതാവ് ഷിബു വര്‍ഷങ്ങള്‍ക്കു മുമ്പേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണത്തിലായിരുന്നു സുധീഷ് പഠിച്ചതും വളര്‍ന്നതും. മരിക്കുന്നതിന് നാലു ദിവസം മുമ്പ് നാട്ടിലെ ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് സുധീഷ് പറഞ്ഞിരുന്നു. സുധീഷിന്റെ മ്യതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story highlights: Kollam Anchal native hanged in Jubail

Next Story