Top

ബലി പെരുന്നാൾ ആശംസകൾ അറിയിച്ച് സൽമാൻ രാജാവ്

കൊവിഡ് വ്യാപനത്തിന് ശേഷമുളള തീർത്ഥാടനത്തിന്റെ സുഗമവും സുരക്ഷിതവുമായ മടങ്ങിവരവിനെ പ്രസംഗത്തിൽ സൽമാൻ രാജാവ് അഭിനന്ദിച്ചു.

9 July 2022 4:21 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ബലി പെരുന്നാൾ ആശംസകൾ അറിയിച്ച് സൽമാൻ രാജാവ്
X

റിയാദ്: ബലി പെരുന്നാൾ ആശംസകൾ നേർന്ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഹജ്ജ് തീർത്ഥാടകർക്കും ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്ന് സൽമാൻ രാജാവ് അറിയിച്ചു. എല്ലാ മേഖലകളിലേയും ജീവനക്കാരുടെ പരിശ്രമത്തിന് നന്ദി, കൊവിഡ് വ്യാപനത്തിന് ശേഷമുളള തീർത്ഥാടനത്തിന്റെ സുഗമവും സുരക്ഷിതവുമായ മടങ്ങിവരവിനെ പ്രസംഗത്തിൽ സൽമാൻ രാജാവ് അഭിനന്ദിച്ചു.

'കൊവിഡ് മൂലമുണ്ടായ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ വിജയത്തിന് ഞാൻ സർവ്വശക്തനായ അളളാഹുവിന് നന്ദി പറയുന്നു, ഇത് തീർത്ഥാടകരെ ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ആചാരങ്ങൾ അനുഷ്ഠിക്കാൻ പ്രാപ്തമാക്കി,' എന്ന് ആശംസ സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.

രണ്ട് വിശുദ്ധ മസ്ജിദുകളെ സേവിക്കുന്നതിനും തീർത്ഥാടകരെ പരിചരിക്കുന്നതിനും അദ്ദേഹം ജീവനക്കാരോട് നന്ദി പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സീസണിലെ തീർഥാടകരുടെ എണ്ണം രാജ്യത്തിനകത്തും പുറത്തും നിന്ന് ഒരു ദശലക്ഷമായി ഉയർത്തി. കൊവിഡ് വ്യാപനത്തെ തടയുന്നതിൽ സൗദി അറേബ്യ നേടിയ വൻ വിജയമാണ് ഇതിന് കാരണം. തീർഥാടകരുടെ ആരോഗ്യം പരിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: King Salman greetings on Eid Al-Adha

Next Story