Top

ബന്ധിത ഇരട്ടക്കുട്ടികളെ വേർപ്പെടുത്തുന്നതിന് വെെദ്യസഹായം; യമനി പെൺകുട്ടികളുടെ ചികിത്സയിൽ നേരിട്ട് ഇടപെട്ട് സൽമാൻ രാജാവ്

ഇവരെ റിയാദിലെത്തിച്ച് വെെദ്യപരിശോധനകൾ നടത്തി വേർപെടുത്താനുള്ള പരമാവധി മാർ​ഗങ്ങളും ഉപയോ​ഗപ്പെടുത്താനാണ് നിർദേശം

10 May 2022 9:38 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ബന്ധിത ഇരട്ടക്കുട്ടികളെ വേർപ്പെടുത്തുന്നതിന് വെെദ്യസഹായം; യമനി പെൺകുട്ടികളുടെ ചികിത്സയിൽ നേരിട്ട് ഇടപെട്ട് സൽമാൻ രാജാവ്
X

റിയാദ്: ഒത്തുചേർന്ന ഇരട്ടക്കുട്ടികളെ റിയാദിലെത്തിച്ച് മികച്ച വെെദ്യസഹായം നൽകാൻ ഇടപെട്ട് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. യമനി പെൺകുട്ടികളെ റിയാദിലുള്ള കിം​​ഗ് അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നതും സൽമാൻ രാജാവാണ്. ഇവരെ റിയാദിലെത്തിച്ച് വെെദ്യപരിശോധനകൾ നടത്തി വേർപെടുത്താനുള്ള പരമാവധി മാർ​ഗങ്ങളും ഉപയോ​ഗപ്പെടുത്താനാണ് നിർദേശം. മവദ്ദ, റഹ്മ എന്നീ പേരുകളുള്ള ഇരട്ടക്കുട്ടികളുടെ ഒത്തുചേരൽ നെഞ്ചിനും വയറ്റിനും താഴെയുള്ള ഭാ​ഗത്താണ്.

ലോകത്താകമാനമുള്ള ആവശ്യക്കാരോട് രാജാവിനുള്ള മാനുഷിക പരി​ഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മെഡിക്കൽ സംഘത്തിന്റെ തലവനും, കിം​ഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവെെസർ ജനറലുമായ ഡോ.അബ്ദുള്ള അൽ റബീഅ വ്യക്തമാക്കി.

ബന്ധിത ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദിയുടെ ദേശീയ പരിപാടിക്ക് സൽമാൻ രാജാവ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഈ പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബ് മുസ്ലിം രാജ്യങ്ങളിലും, ലോകത്തെ മറ്റു ഭാ​ഗങ്ങളിലും രാജകുടുംബം നടത്തിവരുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാ​ഗമാണ് ഈ ചികിത്സാ സംരംഭവും.

Story Highlights: Saudi ensured medical aid to conjoined twins; King Salman directing the transport and possibility of seperation

Next Story