റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
25 Nov 2021 3:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിയാദ്: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടില്‍ വീട്ടില്‍ ഷഹനാസ് (27) ആണ് മരിച്ചത്. റിയാദിലെ ബദീഅ ഡിസ്ട്രിക്റ്റില്‍ ഹൗസ് ഡ്രൈവറായിരുന്നു. രണ്ടു വർഷം മുന്‍ സൗദിയിലെത്തിയ ഷഹനാസ് പിന്നീട് നാട്ടിലേക്ക് പോയിട്ടില്ല. പിതാവ്: ബഷീര്‍ കുട്ടി, മാതാവ്: നസീമ. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.
- TAGS:
- Riyadh
- Saudi Arabia
- pravasi
- Expat
Next Story