സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ് രാജീവന്. അറബ്കോ ലോജിസ്റ്റിക്സ് എന്ന കമ്പിയില്‍ ജീവനക്കാരനായിരുന്നു
15 Jun 2022 6:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ജിദ്ദയില്‍ മലയാളി ഹൃദയാഘാത്തതെ തുടർന്ന് മരിച്ചു. കോഴിക്കോട് പന്തീരങ്കാവ്, പെരുമണ്ണ സ്വദേശി രാജീവന് (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം.
30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ് രാജീവന്. അറബ്കോ ലോജിസ്റ്റിക്സ് എന്ന കമ്പിയില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.
ഭാര്യ: കെ.വി. അനിത, ഏകമകള്‍ ശരണ്യ ബംഗളൂരില്‍ സ്വകാര്യ ഐ.ടി കമ്പനിയില്‍ സോഫ്റ്റ് വെയർ എന്‍ജിനീയറാണ്.
STORY HIGHLIGHTS: Keralite died of heart attack in Saudi
- TAGS:
- SAUDI
- Death
- Heart attack
Next Story