ജിദ്ദ വിമാനത്താവള കമ്പനി തലപ്പത്ത് മാറ്റം; പുതിയ സി ഇ ഒ അയ്മന് അബു ഉബാത്
ജിദ്ദ വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡാണ് പുതിയ സി ഇ ഒയെ നിയമിച്ചത്.
9 May 2022 5:56 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവള കമ്പനി തലപ്പത്ത് മാറ്റം. നിലവിലെ സി ഇ ഒ റയ്യാന്‍ തറാബ്സുനിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. പകരം അയ്മന് ബിന്‍ അബ്ദുല്‍ അസീസ് അബു ഉബാതിനെ നിയമിച്ചു. ജിദ്ദ വിമാന കമ്പനി ഡയറക്ടര്‍ ബോര്‍ഡാണ് പുതിയ സി ഇ ഒയെ നിയമിച്ചത്. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ സര്‍വ്വീസുകളിലുണ്ടായ താളംതെറ്റലും യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കുമുണ്ടായ സാഹചര്യത്തിലാണ് നടപടി.
വിമാനത്താവളം നേരിട്ട പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് സി ഇ ഒയെ മാറ്റാന്‍ തീരുമാനിച്ചത്. ജിദ്ദ വിമാനത്താവളത്തിലുണ്ടായ യാത്രാ പ്രതിസന്ധിയും വിമാനങ്ങള്‍ വൈകാനും കാരണമായവരെ കണ്ടെത്താന്‍ ഗതാഗത ലോജിസ്റ്റിക് മന്ത്രി എന്‍ജി സ്വാലിഹ് അല്‍ജാസിര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടയിലാണ് സി ഇ ഒയെ മാറ്റിയത്. പുതിയ സി ഇ ഒ നിരവധി നേത്യസ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. ഏറ്റവും ഒടിവിലായി റിയാദ് എയര്‍പോര്‍ട്ട് കമ്പനിയിലെ ഓപറേഷന്‍സ് എക്സിക്യൂട്ടിവ് ഉപമേധാവിയായിരുന്നു.
Story highlights: Jeddah Airport Company head change; The new CEO is Ayman Abu Ubath