Top

റമദാനില്‍ ഇരു ഹറമുകളിലും ഇഅതികാഫ് അനുവദിക്കും

രണ്ട് വര്‍ഷത്തിന് ശേഷമാണ് റമദാനിലെ ഇഅതികാഫ് ഹറമുകളില്‍ പുനരാരംഭിക്കുന്നത്

22 March 2022 9:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാനില്‍ ഇരു ഹറമുകളിലും ഇഅതികാഫ് അനുവദിക്കും
X

റിയാദ്: ഈ വര്‍ഷത്തെ റമദാനില്‍ മക്കയിലുള്ള മസ്ജിദുല്‍ ഹറമിലും, മദീനയിലെ മസ്ജിദുന്നബവിയിലും ഇഅതികാഫ് അനുവദിക്കുമെന്ന് ഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. പ്രത്യേക നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് റമദാനിലെ അവസാന പത്തിലായിരിക്കും ഇഅതികാഫിന് അനുമതി നല്‍കുക.

ഇതിനായി ഹറം കാര്യവിഭാഗം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പെര്‍മിറ്റുകള്‍ എടുക്കേണ്ടതുണ്ട്. പള്ളികളിലെ സാമൂഹിക അകലം പാലിക്കല്‍, ഇരു ഹറമുകളിലും നമസ്‌കാരത്തിനായി മുന്‍കൂര്‍ അനുമതി തേടല്‍, ഹറമുകളില്‍ പ്രവേശിക്കുന്നതിന് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധം തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിരവധി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇഅതികാഫിന് അനുമതി നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് റമദാനിലെ ഇഅതികാഫ് ഹറമുകളില്‍ പുനരാരംഭിക്കുന്നത്.

സൗദിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തികൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ് : സൗദി അറേബ്യയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുല്ല ബിന്‍ മൂസിം അല്‍ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഭാര്യയായ സിറിയന്‍ സ്വദേശിയായ ഖിതാം മുഹമ്മദ് അല്‍ ബുസൈരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു പ്രതി.

ആഴത്തിലുള്ള കുത്തില്‍ യുവതിയും ഗര്‍ഭസ്ഥശിശുവും കൊല്ലപ്പെടുകയായിരുന്നു. അല്‍ ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ സേന തെളിവുകള്‍ കണ്ടെത്തുകയും കോടതിയില്‍ ഇത് തെളിവാക്കുകയും ചെയ്തു.

STORY HIGHLIGHTS: Itikaf will be allowed in both harams during Ramadan

Next Story