Top

സംസം വെള്ളം ബാഗുകളില്‍ കൊണ്ടു പോവുന്നതിന് വിലക്ക്

കര്‍മങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ ബാഗേജുകളില്‍ കൊണ്ടുപോവുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അധികൃതര്‍.

2 Jun 2022 12:14 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സംസം വെള്ളം ബാഗുകളില്‍ കൊണ്ടു പോവുന്നതിന് വിലക്ക്
X

റിയാദ് : കര്‍മങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ ബാഗേജുകളില്‍ കൊണ്ടുപോവുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി അധികൃതര്‍. ഇത് സംബന്ധിക്കുന്ന സര്‍ക്കുലര്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും അയച്ചു.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങള്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. അതോറിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്ന വ്യവസ്ഥയുടെ ലംഘനം സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ലംഘനമായാണ് കണക്കാക്കുകയെന്നും നിയമം ലംഘിക്കുന്ന എയര്‍ലൈനുകളാണ് ഉത്തരവാദികളാവുകയെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

story highlights : It is forbidden to carry zamzam water in bags

Next Story