Top

സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ഈ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ സൗദി അറേബ്യയിലേക്ക് പ്രതിദിനം 13 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുക

29 May 2022 11:59 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വെയ്‌സ്
X

ദോഹ : ഖത്തര്‍ എയര്‍വെയ്‌സ് സൗദി അറേബ്യയിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. മൂന്നു ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ജൂണ്‍ 15 മുതലാരംഭിക്കുന്ന സര്‍വീസിന്റെ പുതിയ ലക്ഷ്യ സ്ഥാനങ്ങള്‍ ദമാം, ജിദ്ദ, മദീന എന്നിവയാണ്.

ദമാമിലും ജിദ്ദയിലും ദിവസേനയുള്ള മൂന്ന് സര്‍വീസുകള്‍ നാലാക്കി ഉയര്‍ത്തി. ദിവസേന മദീനയിലേക്കുള്ള രണ്ടു സര്‍വീസുകള്‍ മൂന്നായും വര്‍ധിപ്പിച്ചു. സൗദി അറേബ്യയില്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനും വേനലവധി യാത്രക്കാര്‍ക്ക് മികച്ച സേവനം തടസ്സമില്ലാത്ത കണക്ടിവിറ്റിയും നല്‍കാനും ദേശീയ വിമാന കമ്പനിയുമായുണ്ടായ ധാരണയുടെ ഭാഗമായാണ് ഈ വർധനവ്.

യുഎസ്എ, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ പലഭാഗത്തേക്കുമുള്ള ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ സൗദിയിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ക്കായി സൗദി അറേബ്യയിലെ മൂന്ന് സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ചേര്‍ക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച് ഇ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

ഈ സേവനങ്ങള്‍ നിലവില്‍ വരുന്നതോടെ സൗദി അറേബ്യയിലേക്ക് പ്രതിദിനം 13 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുക. ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട ആഗോള നെറ്റ്വര്‍ക്കിംഗ് കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താനാവും.

Story highlights : increase flight frequency to Saudi Arabia

Next Story