Top

വാക്ക് തർക്കം സൗദിയിൽ പ്രവാസി മലയാളിക്ക് കുത്തേറ്റു

10 May 2022 9:51 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വാക്ക് തർക്കം സൗദിയിൽ പ്രവാസി മലയാളിക്ക് കുത്തേറ്റു
X

റിയാദ്: വാക്ക് തർക്കത്തിനിടെ പ്രവാസി മലയാളിക്ക് കുത്തേറ്റു. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി സോനു സോദരനാണ് കുത്തേറ്റത്. വാദിദവാസിറിലാണ് സംഭവം. സനാഇയ്യയിലെ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു സോനു.

ഷോപ്പിലെത്തിയ രണ്ടു യുവാക്കൾ സോനുവുമായി വാക്കു തർക്കത്തിലേർപ്പെടുകയും കത്തികൊണ്ടു കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. സോനു സോദരന്റെ പിറകിലും തോളിലും അഞ്ചോളം കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തു. പൊലീസിനും ഇന്ത്യൻ എംബസിക്കും ഇയാൾ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

STORY HIGHLIGHTS: in Saudi expatriate malayalee stabbed

Next Story