Top

സൗദിയിൽ കെട്ടിട നിർമ്മാണ ജോലിക്കിടെ താഴെ വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അര്‍ഷദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുളള നടപടികൾ ആരംഭിച്ചു.

16 March 2022 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ കെട്ടിട നിർമ്മാണ ജോലിക്കിടെ താഴെ വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
X

റിയാദ്: കെട്ടിട നിർമ്മാണ ജോലിക്കിടെ താഴെ വീണ് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം. മാടന്‍വിള പെരുമാതുറ സ്വദേശി ദാനിയില്‍ അര്‍ഷദ് (54) ആണ് മരിച്ചത്.

ഭാര്യ ലിജ്‌ന അസ്‌ന, അഫ്‌ന, അല്‍അഹദ് എന്നിവരാണ് മക്കൾ. അര്‍ഷദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുളള നടപടികൾ ആരംഭിച്ചു. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍, മുനീര്‍ മക്കനി എന്നിവര്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് ബന്ധുക്കളെ സഹായിക്കുന്നതിനായി രം​ഗത്തുണ്ട്.

STORY HIGHLIGHTS: An Malayalee Expatriate Deid in Saudi Arabia

Next Story