ദേശീയ പതാകയെ അവഹേളിച്ചാൽ ഒരു വർഷം തടവ്; നിയമഭേദഗതിയുമായി സൗദി
മുന്നറിയിപ്പ് ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കിയേക്കും.
22 Feb 2022 8:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: സൗദി അറേബ്യയിൽ ദേശീയ പതാകയെ അവഹേളിച്ചാൽ ഒരു വർഷം തടവ്. ദേശീയ പതാകയെയോ രാജകീയ പതാകയെയോ അവഹേളിച്ചാൽ ഒരു വർഷം തടവും അരലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉപയോഗിച്ച് തെരുവുകൾ അലങ്കരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപകമായതോടെയാണ് പുതിയ മുന്നറിയിപ്പ്.
മുന്നറിയിപ്പ് ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കിയേക്കും. പതാകയുടെ യഥാർത്ഥ പതിപ്പല്ലാതെ അശ്രദ്ധമായി ഉപയോഗിച്ചാൽ ഉൾപ്പെടെ നടപടിയുണ്ടാവും. രാജ്യത്തെ മനപൂർവ്വം അപമാനിക്കുന്നതിനായി പതാക ഉപയോഗിക്കുക, പതാക നിലത്തിടൽ, രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളെ നിന്ദിക്കുക അവമതിക്കുക തുടങ്ങിയവയെല്ലാം കുറ്റകരമായി കണക്കാക്കും.
STORY HIGHLIGHTS: Imprisonment for one year for insulting the national flag; Saudi warning
- TAGS:
- SAUDI
- saudi national flag