Top

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി ആക്രമണം

24 Jan 2022 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതി ആക്രമണം
X

റിയാദ്: യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയിലും ഹൂതി വിമതരുടെ ആക്രമണ ശ്രമം.ദർഹാൻ അൽ ജനൗബ് മേഖലയെ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് സൗദി അധികൃതർ അറിയിച്ചു. ആക്രമണ ശ്രമത്തെ ചെറുക്കാനായതായും രണ്ട് പൗരന്മാർക്ക് പരുക്കേറ്റതായും സൗദി വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ അബുദാബിയ്ക്ക് നേരെയുണ്ടായ ഹൂതി വിമതരുടെ ആക്രമണശ്രമം യുഎഇയും തടഞ്ഞിരുന്നു.

അപലപിച്ച് അറബ് ലീഗ്

കെയ്റോ: യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെയും ഹൂതി വിമതർ ആക്രമണ ശ്രമം നടത്തിയതിനെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അടിയന്തരമായി ചേർന്ന അറബ് ലീഗ് ആവശ്യം ഉന്നയിച്ചു.

ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലിയൻ കേന്ദ്രങ്ങൾക്കും എണ്ണ വിതരണ ശൃംഖലയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വെല്ലുവിളിയാണെന്നും ഈജിപ്തിലെ കെയ്റോവിൽ ചേർന്ന യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമൂഹം ഹൂതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഗൾഫ് മേഖലയോടും യെമൻ ജനതയോടും അവർ കടുത്ത കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്ന് യുഎഇ സഹമന്ത്രി ഖലീഫ അൽ മരാർ അഭിപ്രായപ്പെട്ടു.

Next Story