Top

പുണ്യഭൂമി ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങി

വിസിറ്റ് വിസയുള്ള വിദേശ മുസ്ലീങ്ങള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ അനുവദനീയമല്ല

30 April 2022 8:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുണ്യഭൂമി ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങി
X

റിയാദ്: പുണ്യഭൂമി ഹജ്ജ് കര്‍മങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ആചാരങ്ങള്‍ നിര്‍വഹിക്കാനെത്തുന്നത് ഒരുദശലക്ഷത്തിലേറെ വിശ്വാസികളാണ്. ഇവരെ സ്വീകരിക്കാനും സുരക്ഷിതരാക്കനും പരിപാലിക്കാനും സന്നദ്ധ പ്രവര്‍ത്തകരും ജനറല്‍ പ്രസിഡന്‍സിയും തയ്യാറായി കഴിഞ്ഞു.

അവസാന ഘട്ട മുന്നറിയിപ്പുകള്‍ എന്നോണം മന്ത്രാലയം അറിയിപ്പുകള്‍ നല്‍കി. വിസിറ്റ് വിസയുള്ള വിദേശ മുസ്ലീങ്ങള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ അനുവദനീയമല്ലെന്നും നിശ്ചിത സന്ദര്‍ശകര്‍ക്കോ രാജ്യത്ത് ലെഗാല്‍ റെസിഡന്‍സി ഉള്ളവര്‍ക്കോ ഹജ്ജ് അനുവദനീയമാണെന്നും ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു.

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തിനകത്ത് താമസിക്കുന്ന ആയിരക്കണക്കിന് മുസ്ലിംകള്‍ക്ക് മാത്രം കര്‍മങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരുപാട് സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ട്. അണുനശീകരണത്തിനായി റോബോട്ടുകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ആരോഗ്യ പരിപാലനത്തിനും നിയന്ത്രിക്കാനുമായി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയ സംഘം തന്നെ മസ്ജിദുകളിലുണ്ട്.

ഈ വര്‍ഷത്തേക്ക് യോഗ്യരായ തീര്‍ഥാടകര്‍ 65 വയസ്സിന് താഴെയുള്ളവരും, കൊവിഡിനെതിരെ പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവരും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഹാജരാക്കിയവരുമായിരിക്കണമെന്ന് സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ഏകദേശം 2.5 ദശലക്ഷം മുസ്ലീങ്ങള്‍ പകര്‍ച്ചവ്യാധിക്ക് മുമ്പ് സൗദി അറേബ്യയില്‍ എല്ലാ വര്‍ഷവും ഹജ്ജിന് എത്തിയിരുന്നു.

STORY HIGHLIGHTS: HOLY LAND READY FOR HAJJ 2022

Next Story