Top

ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്നു മുതൽ

3 Jun 2022 2:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്നു മുതൽ
X

ജിദ്ദ: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്നാരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 11 വരെ നീണ്ടു നിൽക്കും. ഒമ്പത് ദിവസത്തിനുള്ളിൽ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. പെർമിറ്റ് ലഭിക്കാതെ ഹജ്ജ് നിർവഹിക്കുന്നവർക്ക് പത്തു വർഷത്തേക്ക് രാജ്യത്ത് നിന്നും നാടുകടത്തുന്നതാണ് ശിക്ഷായെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചിട്ടുണ്ട്.

ഈ വർഷം ഹജ്ജ് നിർവഹിക്കുന്നവർ 65 വയസ്സിന് താഴെയുള്ളവരോ കൊവിഡ്-19 വാക്‌സിൻ മൂന്ന് ഡോസും സ്വീകരിച്ചവരുമാവണം. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളിലും ഹജ്ജ് കർമങ്ങൾക്കായി 10 ലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകിയിട്ടുണ്ട്. വിശ്വാസികൾക്കായുള്ള സൗകര്യങ്ങളെല്ലാം ഒരുങ്ങുകയാണ്.

Story Highlights : Hajj registration for domestic pilgrims from today

Next Story