ഹജ്ജ് ഉംറ തീര്‍ത്ഥാടനം; പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍
ഹജ്ജിനും ഉംറക്കുമായി മദീനയിലേക്കും മക്കയിലേക്കും പ്രവേശിക്കുന്നതിന് ആപ്ലിക്കേഷന്‍ വഴി നേരിട്ട് അനുമതി പത്രം സ്വന്തമാക്കാം എന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.
14 Nov 2021 8:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിദേശത്തു നിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജിനും ഉംറക്കുമായി മദീനയിലേക്കും മക്കയിലേക്കും പ്രവേശിക്കുന്നതിന് ആപ്ലിക്കേഷന്‍ വഴി നേരിട്ട് അനുമതി പത്രം സ്വന്തമാക്കാം എന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.
ഇഅ്തമര്‍ന, തവക്കല്‍ന എന്നീ ആപ്പുകള്‍ വഴിയാണ് വിദേശികളായ തീര്‍ത്ഥാടകര്‍ക്ക് അനുമതിപത്രം ലഭിക്കുക. നേരത്തെ സൗദിയിലെ ഉംറ ഏജന്‍സികള്‍ വഴിയായിരുന്നു അനുമതി പത്രം അനുവദിച്ചിരുന്നത്. ആപ്ലിക്കേഷന്‍ കൊണ്ടുവന്നതോടെ ഏജന്‍സികളെ സമീപിക്കേണ്ട ആവശ്യമില്ല.
സൗദി അതോറിറ്റി ഫോര്‍ ഡേറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സീനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിക്കുക. രണ്ട് ഡോസ് സ്വീകരിച്ച തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വിവരങ്ങള്‍ ഖുദൂം പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യുകയും വേണം. മസ്ജിദുല്‍ ഹറാമിലെ നമസ്കാരങ്ങളില്‍ പങ്കെടുക്കാനും മസ്ജിദുന്നബവിയില്‍ പ്രാവാചക റൗദ സന്ദര്‍ശിക്കുന്നതിനും ഈ ആപ്പ് വഴി അനുമതി പത്രം എടുക്കാം.
- TAGS:
- Hajj
- Pilgrimage
- Saudi Arabia