'ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും ബന്ധം ശക്തിപ്പെടുത്തണം'; ജിസിസി സെക്രട്ടറി ജനറല്‍
ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് ജിസിസി സെക്രട്ടറിയുടെ പ്രസ്താവന.
13 Nov 2021 2:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തണമെന്ന് ജിസിസി(ഗള്‍ഫ് സഹകരണ കൗണ്‍സില്‍) സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് അല്‍ ഹജ്റഫ്. ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് ജിസിസി സെക്രട്ടറിയുടെ പ്രസ്താവന. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2030ല്‍ ആരംഭിക്കുന്ന സ്വതന്ത്ര വ്യാപാര ചര്‍ച്ചകളുടെ മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.
വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംയുക്ത നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനും ഇരു രാജ്യങ്ങളും ഒരുമിക്കേണ്ടതുണ്ടെന്നും ജിസിസി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഉഭയകക്ഷി വ്യാപാരം വ്യാപിപ്പിക്കുന്നതിനും ചര്‍ച്ച സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുളള ചരിത്രപരമായ ബന്ധത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ ഗള്‍ഫ് ഡിസ്കഷന് ടീം തലവന്‍ അബ്ദുറഹ്മാന് ബിന്‍ അഹമ്മദ് അല്‍ ഹര്‍ബിയും പങ്കെടുത്തു.
- TAGS:
- GCC
- Jeddah
- Piyush Goyal