Top

സൗദിയിൽ ഗവൺമെൻ്റ് സെ സേവനങ്ങൾ ഡിജിറ്റലാവുന്നു

ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുവായ ആപ്ലിക്കേഷനുകളുടെയും ഉപയോഗം ഉയരും.

2 Jun 2022 11:52 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിൽ ഗവൺമെൻ്റ് സെ സേവനങ്ങൾ ഡിജിറ്റലാവുന്നു
X

റിയാദ് : സൗദി അറേബ്യയില്‍ ഗവണ്‍മെന്റ് സേവനങ്ങള്‍ ഡിജിറ്റലാവുന്നു. സൗദി അറേബ്യയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി (ഡിജിഎ) ഇന്‍ക്ലൂസീവ് ഗവണ്‍മെന്റ് പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ ഗവര്‍ണറും എന്‍ജിനിയറുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സുവൈയാന്‍ പറഞ്ഞു. ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുവായ ആപ്ലിക്കേഷനുകളുടെയും ഉപയോഗം ഉയരും.

ഒരേ പ്ലാറ്റ്ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാതെയും പൂര്‍ണമായും മാറ്റങ്ങള്‍ വരുത്താതെയുമാണ് സേവനങ്ങള്‍ വികസിപ്പിക്കാനും കൈമാറ്റം ചെയ്യാനും ലിങ്കുചെയ്യാനും ശ്രമിക്കുന്നത്. അധികാരികളില്‍ സംശയങ്ങളില്ലാതെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യകളിലൂടെയാണ് ഇന്‍ക്ലൂസീവ് ഗവണ്‍മെന്റ് പ്രോഗ്രാം നടപ്പാക്കുക. ഈ പ്രവര്‍ത്തനങ്ങളിലൂടെ സമഗ്രമായ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളും മറ്റും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയെന്ന് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സുവൈയാന്‍ പറഞ്ഞു.

സുസ്ഥിര ഡിജിറ്റല്‍ ഗവണ്‍മെന്റ് പരിവര്‍ത്തനം പ്രാപ്തമാക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയിലെ ഡാറ്റ പങ്കുവെക്കാനും സംയോജിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്. ഏകീകൃത പ്ലാറ്റ്ഫോമുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും ഗുണഭോക്താവിന് മികച്ച ഡിജിറ്റല്‍ അനുഭവം നല്‍കാനാണ് 'ഇന്‍ക്ലൂസീവ് ഗവണ്‍മെന്റ് പ്രോഗ്രാം' ശ്രമിക്കുന്നതെന്ന് അഹമ്മദ് അല്‍-സുവായന്‍ കൂട്ടിചേര്‍ത്തു. ഇങ്ങനെ ഡാറ്റകള്‍ ഡിജിറ്റലാവുന്നതോടെ സേവനങ്ങള്‍ വേഗത്തിലാക്കുകയും കാലതാമസം കുറയുകയും ചെയ്യും.

Story highlights: Government services in Saudi Arabia become digital

Next Story