Top

ജിസിസി രാജ്യക്കാർക്ക് വിസ ഇല്ലാതെ സൗദി സന്ദർശിക്കാന്‍ വഴിയൊരുങ്ങുന്നു

18 Jun 2022 11:48 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിസിസി രാജ്യക്കാർക്ക് വിസ ഇല്ലാതെ സൗദി സന്ദർശിക്കാന്‍ വഴിയൊരുങ്ങുന്നു
X

റിയാദ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്. ഉംറ, ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കാണ് വിസ രഹിത യാത്രാനുമതിയെന്നാണ് സൂചന. പദ്ധതിയുടെ കരട് നിയമം തയ്യാറായതായും വൈകാതെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. സ്വദേശികൾക്ക് മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും വിസ ഇല്ലാതെ സൗദി അറേബ്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ അനുമതിയും ഉംറ ചെയ്യാനുള്ള അനുമതി ലഭിച്ചേക്കും. എന്നാൽ ഹജ്ജിന് അനുമതി ലഭിക്കാൻ സാധ്യതയില്ല.

മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും സൗദിയിൽ വിസയില്ലാതെ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ആ രാജ്യത്തെ സാധുതയുള്ള റെസിഡന്റ് പെർമിറ്റും തൊഴിൽ വിസയും വേണം. രാജ്യത്ത് ജോലിക്കായി എത്തിയ ഗാർഹിക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവർക്ക് യാത്രയ്ക്കുള്ള അനുമതി ലഭിക്കാൻ സാധ്യത കുറവായിരിക്കുമെന്നാണ് അറിയുന്നത്. പ്രൊഫഷണലുകൾ, ഉയർന്ന ജോലി ചെയ്യുന്ന സ്ഥിര വരുമാനം ഉള്ളവർ എന്നിവർക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

story highlights: GCC nationals can enter Saudi Arabia without a visa

Next Story