Top

മക്കയിൽ സേവനമനുഷ്ഠിക്കാൻ വനിതാ സന്നദ്ധപ്രവർത്തകർക്ക് അനുമതി

ട്രാൻസലേറ്ററായും ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും പ്രായമായ വരെ സഹായിക്കാനുമാണ് വനിതാ വളണ്ടിയർമാർക്ക് നിർദേശം

11 April 2022 3:09 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മക്കയിൽ സേവനമനുഷ്ഠിക്കാൻ വനിതാ സന്നദ്ധപ്രവർത്തകർക്ക് അനുമതി
X

മക്ക: റമദാനിൽ മക്ക ഗ്രാൻഡ് മസ്ജിദിൽ വളണ്ടിയർമാരായി 1018 വനിതകളെ തെരഞ്ഞെടുത്തതായി ജനറൽ പ്രസിഡൻസി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പ്ലാറ്റ്‌ഫോം ഫോർ വളണ്ടിയർ വർക്കിലൂടെ ആണ് വനിതകളെ റിക്രൂട്ട് ചെയ്തത്.

ട്രാൻസലേറ്ററായും ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും പ്രായമായ വരെ സഹായിക്കാനുമാണ് വനിതാ വളണ്ടിയർമാർക്ക് നിർദേശം നൽകിയത്. സൗദി വിഷൻ 2030 സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം കാണുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ആഴ്ചയിൽ എല്ലാ ദിവസവും നാല് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവർ സേവനം അനുഷ്ഠിക്കണം.

വിശുദ്ധ റമദാൻ മാസത്തിൽ പദ്ധതിയുമായി സഹകരിക്കുന്ന ചാരിറ്റി കളുടെ എണ്ണം 14 ആയി വർധിച്ചു. സർക്കാരും വനിതാ ചാരിറ്റികളും ഇതിൽ ഉൾപ്പെടുന്നു.

Story highlights: FEMALE VOLUNTEERS TO SERVE IN GRAND MOSQUE

Next Story