Top

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് മാവൂർ സ്വദേശി ടിപി അശ്‌റഫ് (40) ആണ് മരിച്ചത്

11 March 2022 5:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
X

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശി ടിപി അശ്‌റഫ് (40) ആണ് മരിച്ചത്. റിയാദ് ഹാരയിൽ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോൺട്രിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫർസാനയാണ് ഭാര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളെ സഹായിക്കുന്നതിന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.

വിളിക്കുന്നത് തട്ടിപ്പുകാരെന്ന് കരുതി, ബിഗ് ടിക്കറ്റ് അധികൃതർക്ക് മറുപടി നൽകാതെ മലയാളികൾ; കാത്തിരിക്കുന്നത് ലക്ഷങ്ങൾ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം കൈവന്നെന്ന് വിശ്വാസിക്കാൻ തയ്യാറാകാതെ മലയാളികളടക്കമുള്ളവർ. പ്രവാസി മലയാളികളായ അജിത് ശ്രീധരൻപിള്ളയും കമ്മുക്കുട്ടിയുമാണ് ലക്ഷങ്ങൾ നേടിയെന്ന് വിശ്വസിക്കാതെ ഫോൺ കോളുകൾക്ക് മറുപടി നൽകാൻ പോലും തയ്യാറാകാത്തതെന്നാണ് ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നത്. ഓൺലൈൻ തട്ടിപ്പുകാരാണ് തന്നെ വിളിക്കുന്നതെന്ന് കരുതിയാണ് ഫോൺ എടുക്കാൻ കമ്മുക്കുട്ടി മടിക്കുന്നതെന്നാണ് സൂചന.

ബിഗ് ടിക്കറ്റ് സ്വന്തമാക്കിയ ഈ രണ്ട് മലയാളികളേയും ബിഗ് ടിക്കറ്റ് അധികൃതർതേടി നടക്കാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ച് മാസത്തോളമായി. എന്നാൽ അധികൃതരുടെ ഫോൺ വിളിക്ക് മറുപടി നൽകാനോ അത് വിശ്വസിക്കുവാനോ പോലും ഇവർ തയ്യാറാകുന്നില്ല. ഇ- മെയിൽ വഴിയും ഇരുവർക്കും സന്ദേശം നൽകിയെങ്കിലും അതിന് മറുപടി ലഭിച്ചിട്ടില്ല. തുടർന്നാണ് അജിത്തിനും കമ്മുക്കുട്ടിക്കും സമ്മാനത്തുക കൈമാറാൻ ബിഗ് ടിക്കറ്റ് അധികൃതർ പൊതുജനങ്ങളെ സമീപിച്ച് രംഗത്തെത്തിയത്.

സമ്മാനാർഹരായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ അറിയുന്നവർ, [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ അല്ലെങ്കിൽ 022 0192 44 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 28നാണ് 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' ക്യാംപെയിനിൽ കമ്മുക്കുട്ടി 1,00000 ദിർഹം (20 ലക്ഷത്തിലേറെ) സ്വന്തമാക്കിയത്. കമ്മുക്കുട്ടിയെടുത്ത 238482 എന്ന നമ്പർ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. അധികൃതരുടെ ഫോൺ കോളിന് അനുകൂല മറുപടി കിട്ടാതായതോടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കാനടക്കം നിർദ്ദേശം നൽകിയെങ്കിലും കമ്മുക്കുട്ടി അതിന് തയ്യാറായില്ല. എന്നാൽ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്തി സമ്മാനം കൈമാറാനുള്ള അധികൃതരുടെ പരിശ്രമം ഇപ്പോഴും തുടരുകയാണ്.

ജനുവരി 25നാണ് ബിഗ് ടിക്കറ്റിന്റെ 'സെക്കൻഡ് ചാൻസ്' ക്യാംപെയിനിൽ അജിത് ശ്രീധരൻ പിള്ളയ്ക്ക് 2,50,000 ദിർഹം അതായത് ഏകദേശം അരക്കോടി രൂപ സമ്മാനം ലഭിച്ചത്. 265264 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ അദ്ദേഹത്തെ ബന്ധപ്പെടാനും സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. എല്ലാ ദിവസവും അജിത്തിനെ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ലഭ്യമാകുന്നില്ലെന്നും അധികൃതർ പറഞ്ഞു.

STORY HIGHLIGHTS: Expatriate Malayalee youth dies of heart attack

Next Story